കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തൃശ്ശൂര്‍ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി നാലിന് വൈകുന്നേരം അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. പുസ്തകോത്സവത്തോടനുബന്ധിച്ചുളള ഡോക്യുമെന്ററി ഫിലിം ഫെസ്റ് പി.സി.ചാക്കോ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.ധനപാലന്‍ എം.പി, തൃശ്ശൂര്‍ മേയര്‍ ഐ.പി.പോള്‍ എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ പി.എം.ഫ്രാന്‍സിസ്, പി.ആര്‍.ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഫിറോസ്, കല്‍പ്പറ്റ ബാലകൃഷ്ണന്‍, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ദശദിനങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ സാഹിത്യനായകന്‍മാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാംസ്കാരിക നേതാക്കള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നൂറിലേറെ പ്രസാധകര്‍ പങ്കെടുക്കുന്ന ഈ മേളയില്‍ വിദ്യാര്‍ത്ഥികളുടെ മലയാളോത്സവം, ഗുരുസ്മൃതി, കോപ്പിറൈറ്റ് ടേബിള്‍, തിരക്കഥ രചനാശില്‍പ്പശാല, സെമിനാറുകള്‍, സംവാദങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. എന്റെ തൃശ്ശൂര്‍ എന്ന പേരില്‍ ചിത്രം വരയ്ക്കാനുള്ള അവസരം മേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി ലളിതകലാ അക്കാഡമി എല്ലാ ദിവസവും സജ്ജമാക്കും. കൂടാതെ എന്റെ പുസ്തകം എന്ന പേരില്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് കാണാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ള സൌകര്യവും ഒരുക്കും. എല്ലാ ദിവസവും വൈകുന്നേരം ഭാഷാ ഇന്‍സ്റിറ്റ്യൂട്ടും പി.ആര്‍.ഡി.യും സംയുക്തമായി ഡോക്യുമെന്ററി ഫെസ്റിവലും സംഘടിപ്പിക്കും. പി.എന്‍.എക്സ്.6845/11 |
0 comments:
Post a Comment