Wednesday, 15 February 2012

മലയാളത്തിന് ക്ളാസിക്കല്‍ പദവി നേടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കും


മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നേടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ചുമതലപ്പെടുത്തി. മലയാള ഭാഷ, സാഹിത്യം, പ്രാദേശിക സംസ്കാരം എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും വിധം മലയാളം സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് തുടര്‍ന്ന് യോഗം ചര്‍ച്ച ചെയ്തു. വരും തലമുറകള്‍ക്ക് മലയാള ഭാഷയില്‍ താല്പര്യം വളര്‍ത്തിയെടുക്കുക എന്നതാവണം സര്‍വ്വകലാശാലയുടെ ലക്ഷ്യമെന്ന് ഒ.എന്‍.വി.കുറുപ്പ് പറഞ്ഞു. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ ശക്തമാക്കണമെന്ന് സുഗതകുമാരി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ് ഇപ്പോള്‍ മലയാളം മിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ പ്രവാസിമലയാളികള്‍ക്കിടയില്‍ നിന്നും മുതിര്‍ന്നവരും ഭാഷാ പഠനത്തിനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടി പ്രത്യേക ക്ളാസുകള്‍ സജ്ജമാക്കുന്നതിന് മിഷന്‍ മുന്നോട്ടുവരണമെന്നും സുഗതകുമാരി പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ കമ്പ്യൂട്ടറിനെ മാറ്റി നിര്‍ത്താനാവാത്തതുകൊണ്ടുതന്നെ മലയാളഭാഷയ്ക്കു വഴങ്ങുന്ന വിധത്തില്‍ കമ്പ്യൂട്ടര്‍ ഭാഷയെ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...

Sample text


Advertisement

 

Copyright 2008 All Rights Reserved saparavur theme by SA PARAVURr Converted into Blogger Template by SA PARAVUR